Posted by സാമൂഹ്യകേരളം

കേരള രാഷ്ട്രീയം


അഖില ലോക അഴിമതിക്കാരെ സഘടിക്കുവിൻ സംഘടിച്ചു ശക്തരാകുവിൻ, നഷ്ടപ്പെടുവാനില്ലൊന്നുമീ കൈവിലങ്ങുകളല്ലാതെ,കിട്ടാനുള്ളതു നമ്മെ നമ്മൾ ഭരിക്കും കേരളം.അവസാനമായി കേരളരാഷ്ട്രീയം എത്തിനിൽകുന്നതിവിടെയാണ്.

Posted by സാമൂഹ്യകേരളം

KERALA POLITICS.


The Commons of Kerala look to the distance aimlessly.They have lost their cader party in the battle field and they have turned as their rivals in the fighting for justice.

Saturday, June 27, 2009

തൃണമൂൽ വിജയം വരാനിരിക്കുന്ന മാവോയിസ്റ്റ് കലാപമോ?

ഇന്ത്യയെ ഏറ്റവും കൂടുതൽ കാലം ഭരിച്ച കക്ഷി ഏത് ? ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ഏത് ? എന്നീചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏതൊരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാവില്ല. അതു കോൺഗ്രസ്സുതന്നെ. ആനിലക്ക് ഇന്ത്യൻ ദേശീയതയ്യുടേയും ജനാതിപത്യവ്യവസ്തയുടേയും ഇന്നു കാണുന്ന കെട്ടുറപ്പിലും നിലനില്പിലും ആ കക്ഷി നൽകിയ സംഭാവനയും വലുതായിരിക്കും എന്നത് ഒരു യാഥാർത്ഥ്യമാത്രം. ഇന്ത്യൻ ദേശിയതക്കും ജനാധിപത്യത്തിനുമെതിരെ നടന്ന ആക്രമണങ്ങളിൽ ഇന്ത്യക്കു ഒരു പ്രധാനമന്ത്രിയും മുൻപ്രധാനമന്ത്രിയും നഷ്‌ടപ്പെട്ടപ്പോൾ കോൺഗ്രസ്സിനു നഷ്‌ടപ്പെട്ടത് അവരുടെ ദേശിയനേതാക്കളെയാണെന്നത് കാണിക്കുന്നത് ആ കക്ഷി ദേശിയതക്കും ജനാധിപത്യത്തിനും വേണ്ടി നൽകിയ വിലയെത്രയാണെന്നതാണ്.

ദശാബ്‌ധങ്ങളായി ഇന്ത്യഭരിച്ച അനുഭവത്തിൽ നിന്നും ജനാധിപത്യത്തിനും ദേശീയതക്കും വേണ്ടിനൽകിയ വൻ വിലകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ്സ് മുന്നോട്ടു പോകുന്നു എന്നതാണ് നാം കണ്ടുകോണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ്സെടുത്ത നിലപാട് ആ ധാരണയെ ചോദ്യം ചെയ്യുന്നതരത്തിലായിരുന്നു. താൽകാലിക ലാഭത്തിനു വേണ്ടി മമതാ-മാവോയിസ്റ്റ് സഖ്യത്തെ തുണച്ചതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? അനുഭവങ്ങളുണ്ടായിട്ടും ദീർഘ വീക്ഷണമെന്നത് കോൺഗ്രസ്സിനകലെയാണെന്നാണോ? തൃണമൂൽ കോൺഗ്രസ്സിന്റെ വിജയം ജനാധിപത്യ ശക്തികളുടെ വിജയമാണെന്നു തറപ്പിച്ചു പറയാമൊ? മാവോയിസ്റ്റുകൾ നടത്താനിരിക്കുന്ന കലാപങ്ങളിലെ ജനപങ്കാളിത്തത്തെ പരിശോധിക്കുന്ന ടെസ്റ്റുഡ്രൈവായിരുന്നില്ലെ തൃണമൂലിന്റെ ബംഗാളിലെ തിരഞ്ഞെടുപ്പുമത്സരം?

കാര്യങ്ങളിങ്ങനെയാണെന്നിരിക്കെ ചിദംബരത്തിന്റെ ചോദ്യം വളരെ അപഹാസ്യമായിപ്പോയി. എന്തുകൊണ്ടു മാവോയിസ്റ്റുകളെ ബംഗാൾ ഗവർമെന്റ് നിരോധിച്ചില്ല എന്നാണദ്ദേഹത്തിന്റെ ചോദ്യം. അപ്പോൾ നിരോധിക്കപ്പെടേണ്ട ഭീകരരാണ് മാവോയിസ്റ്റുകൾ എന്നറിഞ്ഞിട്ടും അവരുമായി ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടുന്ന തൃണമൂലുമായി സഖ്യമുണ്ടാക്കിയതിൽ അദ്ദേഹം അപാകത കാണുന്നില്ല. അതൊരു മൂന്നാംകിടയിലും താണ ഞഞ്ഞമിഞ്ഞയായിപ്പോയി.

Thursday, June 18, 2009

വിമോചനസമര 50ആം വാർഷികവും ഉമ്മൻ ചാണ്ടിയ്യൂം

രാഷ്ട്രീയ കക്ഷിഭേദമന്യേ ബഹുമാനിക്കപ്പെടുന്ന ചില രാഷ്ട്രീയ നേതാക്കൾ നമ്മൾ കേരളീയർക്കുണ്ട്. അതിനു കാരണം ആ നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിൽ രാഷ്ട്രീയ വിശുദ്ധി, ധാർമ്മികത മുതലായ മൂല്യങ്ങൾക്ക് അവർ നൽകിയ സ്ഥാനമാണ്. ആ ഗണത്തിൽ പരിഗണിക്കപ്പെടുന്ന കോൺഗ്രസ്സിൽ നിന്നുമുള്ള രണ്ടു നേതാക്കളാണ് എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയ്യും. ഇവരുടെ ജീവിതവും സമ്പാദ്യവുമെല്ലാം തുറന്നപുസ്തകങ്ങളിലെ അദ്ധ്യായങ്ങളാണ്. മൂന്നാർ കയ്യേറ്റ പ്രശ്നങ്ങളുമായി ഉടലെടുത്ത ആരോപണപ്രത്യാരോപണങ്ങളിൽ ഉമ്മൻ ചാണ്ടിയുടേയും പേർ വലിച്ചിഴക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ കുടുംബസ്വത്തായ തുച്ചം സെന്റു ഭൂമിയുടെ മേലായിരുന്നു കടന്നാക്രമണം. ഈ ആരോപണത്തെ അദ്ദേഹം നെരിട്ടത് ആഭൂമി പഞ്ചായത്തിനു വിട്ടുകൊടുക്കാൻ തയ്യാറായിക്കൊണ്ടാണ്. നമുക്കറിയാം അദ്ദേഹം ഒരു ഭൂസ്വാമിയൊന്നുമല്ല. അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം.

പക്ഷെ ഇത്രയൊക്കെ മഹത്ത്വമുള്ള ഒരു സാമൂഹ്യപ്രവർത്തകനു നിരക്കുന്ന ഒന്നാണോ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നകാര്യത്തിൽ ആശങ്കയുണ്ട്. വിമോചന സമരം തെറ്റായിരുന്നു എന്ന് ആന്റണിയുൾപ്പെടെ പലരും പിന്നീട് പ്രസ്താവിക്കുകയുണ്ടായി. അന്നതിൽ പങ്കുകൊണ്ട എല്ലാവിഭാഗവും ഇന്നതിനെ ന്യായികരിക്കാൻ ഒരുമ്പെടുന്നുമില്ല.യാതൊരു കൂസലുമില്ലാതെ ഒരുമ്പെടുന്നതും അതിന്റെ അമ്പതാം വാർഷികം കൊണ്ടാടുന്നതും കുറച്ചു പാതിരിമാരാണ്. ഈ പാതിരിമാർ അതിനെ മേളത്തിൽ ആഘോഷിക്കുന്ന വേദികളിൽ മേളത്തിനു കൊഴുപ്പേകാൻ ഉമ്മൻ ചാണ്ടീ കേറീ ഇലത്താളം മുട്ടുന്നത് എത്രകണ്ടു അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നിരക്കുന്നു ഈ അവസരത്തിൽ എന്ന് അദ്ദേഹം ചിന്തിക്കേണ്ടതുണ്ട്.

മന്ത്രിയും മാർ ക്ലിമ്മീസും.

ഒരു ക്രിസ്ത്യൻ പുരോഹിതൻ പറയുന്നു’ഏതു ഗവണ്മെന്റായാലും ഞങ്ങളുടെ നിലപാടിതു തന്നെയാണ് ‘.മാർ ക്ലിമ്മീസ് എന്നൊരു പുരോഹിതൻ പറയുന്നു ‘ ഒരു വിമോചനസമരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് ‘.

ക്ലിമ്മീസിനോട് ഞങ്ങൾ കെരള ജനതക്കു ചോദിക്കാനുള്ളത് ഒന്നാണ്, ഇയാളുടെ വിമോചനസമരം വലിയ പ്രശ്നപരിഹാരിയാണെങ്കിൽ എന്തേ ഒറീസയിൽ തന്റെ വർഗ്ഗത്തിൽ പ്പെട്ട ഒരു സ്ത്രീയുടെ ളോഹ പട്ടാപകൽ നടു റോട്ടീലിട്ട് ഉരിഞ്ഞ് നെരങ്ങിയപ്പോൾ അതവിടെ കണ്ടില്ല? മാത്രവുമല്ല, ഈ ക്ലിമ്മീസുമാരെല്ലാം ചേർന്നു അഡ്വാനി തിരുവടികൾ സമക്ഷം കുമ്പസാരവും പ്രത്യേക കൂദാശകളും നിർവഹിക്കേണ്ടിവന്നു ‘മോശമായി’ എന്നൊരു പ്രസ്താവന ഇറക്കാൻ.

വാസ്തവമിതാണ്, ക്ലിമ്മീസ് അവിടെപ്പോയി വിമോചനം എന്നു വല്ലതും ഉച്ചരിച്ചാൽ ക്ലിമ്മീസിന്റെ ളോഹയും അവർ ഊരും എന്നുമാത്രമല്ല ശവശരീരമില്ലാതെ ഇവിടെ അന്ത്യകൂദാശകൾ നിർവ്വഹിക്കപ്പെടുകയും ചെയ്യുമായിരുന്നു. അപ്പോൾ കാര്യമിതാണ്, ഇതു കേരളത്തിലേ പറയാൻ പറ്റൂ. എന്തുകൊണ്ട്? കേരളത്തിലെ രണ്ടു മുന്നണികൾക്കും നേതൃത്വം നൽകുന്നത് മതേതര കക്ഷികളാണ്. കേരള സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള, കഴിഞ്ഞിട്ടുള്ള, രണ്ടൂമുന്നണികളുടേയും നേതൃത്വം മതേതരകക്ഷികളുടെ കയ്യിലാണ്. ഇവരുടെ ദശാബ്ധങ്ങളായുള്ള ഭരണത്തിന്റേയും സ്വാധീനത്തിന്റേയും ഫലമാണ് കേരളത്തിന്റെ മതേതര സാമൂഹ്യ ചട്ടക്കൂട്. ഇവിടെനിന്ന് ഏതു പുരോഹിതനും എന്തും പുലമ്പാം.

എന്നുവച്ചാൽ ക്ലിമ്മീസ് ആർക്കെതിരെയാണോ പുലമ്പുന്നത് അവർ തന്നെയാണ് ക്ലിമ്മീസിനു അതിനുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചത്. അതായത് ഇരിക്കുന്ന കൊമ്പുമുറിക്കുന്ന മരം വെട്ടിയുടെ ചെയ്തിയും ക്ലിമ്മീസിന്റെ പുലമ്പലും വ്യത്യാസമില്ല.

ഏതു ഗവൺമ്മെന്റുവന്നാലും ഞ്ഞങളുടെ നയം ഇതുതന്നെ എന്നാണിവരുടെ സമീപനം. അതായത്, ഏതു ഗവൺമ്മെന്റായാലും അവരുടെ സ്വാശ്രയകോളേജുകൽ മുതലായ പ്രശ്നങ്ങളിൽ അവരുടെ നിയമങ്ങളാണ് അന്തിമമായിട്ടുള്ളത്. ഒരു ഗവൺമ്മെന്റിനും അക്കാര്യങ്ങളിൾ ഇടപെടാൻ പാടില്ല. അക്കാര്യങ്ങളിൽ അവർതന്നെ ഗവൺമ്മെന്റ്. ഒരു സമാന്തര ഗവൺമ്മെന്റ്. ഇതുതന്നെയാണ് പാക്കീസ്താനിൽ താലിബാന്റെ നിലപാടും. ഒരു സമാന്തര ഗവൺമ്മെന്റ്.

അങ്ങിനെയൊരു സമാന്തര ഗവൺമ്മെന്റ് കേരളത്തിൽ വേണോ വേണ്ടായ്യോ എന്ന് കേരള ജനത ചിന്തിക്കണം. ഇതു ഭാവിയിൽ വലിയ ദേശീയ സാമൂഹ്യ പ്രശ്നങ്ങളുണ്ടാക്കും. ഇവരെ സംസ്ഥാന ഗവൺമ്മെന്റുകൾക്കോ കേന്ദ്രഗവൺമ്മെന്റിനോ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇവരെ നിയന്ത്രിക്കുന്നവർ ഇന്ത്യക്കു വെളിയിലാണ്. ഈ അവസരത്തിൽ മന്ത്രി ബേബി ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. വിമോചന സമരം ഒഴിവാക്കുന്നതാണ് നല്ലെതെന്നുപറയുന്നവർ അവരുടെ അരമനയിലെ വിദേശ കറൻസികളുടെ കൂമ്പാരത്തെയല്ലേ തുറന്നു കാണിക്കുന്നത്?

Any reading problem?

This is a malayalam page. If you have any reading problem please "CLICK HERE" and save the font. Then copy the saved font and paste it in the "font" folder which is situated in the windows folder in C: drive. Then refresh your system right-clicking on destop. After that refresh the browser. Now you can read.
 

Followers

Copyright © 2009 by സാമൂഹ്യകേരളം
Themes : Magazine Style by Blogger Magazine