Thursday, June 18, 2009

വിമോചനസമര 50ആം വാർഷികവും ഉമ്മൻ ചാണ്ടിയ്യൂം

രാഷ്ട്രീയ കക്ഷിഭേദമന്യേ ബഹുമാനിക്കപ്പെടുന്ന ചില രാഷ്ട്രീയ നേതാക്കൾ നമ്മൾ കേരളീയർക്കുണ്ട്. അതിനു കാരണം ആ നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിൽ രാഷ്ട്രീയ വിശുദ്ധി, ധാർമ്മികത മുതലായ മൂല്യങ്ങൾക്ക് അവർ നൽകിയ സ്ഥാനമാണ്. ആ ഗണത്തിൽ പരിഗണിക്കപ്പെടുന്ന കോൺഗ്രസ്സിൽ നിന്നുമുള്ള രണ്ടു നേതാക്കളാണ് എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയ്യും. ഇവരുടെ ജീവിതവും സമ്പാദ്യവുമെല്ലാം തുറന്നപുസ്തകങ്ങളിലെ അദ്ധ്യായങ്ങളാണ്. മൂന്നാർ കയ്യേറ്റ പ്രശ്നങ്ങളുമായി ഉടലെടുത്ത ആരോപണപ്രത്യാരോപണങ്ങളിൽ ഉമ്മൻ ചാണ്ടിയുടേയും പേർ വലിച്ചിഴക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ കുടുംബസ്വത്തായ തുച്ചം സെന്റു ഭൂമിയുടെ മേലായിരുന്നു കടന്നാക്രമണം. ഈ ആരോപണത്തെ അദ്ദേഹം നെരിട്ടത് ആഭൂമി പഞ്ചായത്തിനു വിട്ടുകൊടുക്കാൻ തയ്യാറായിക്കൊണ്ടാണ്. നമുക്കറിയാം അദ്ദേഹം ഒരു ഭൂസ്വാമിയൊന്നുമല്ല. അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം.

പക്ഷെ ഇത്രയൊക്കെ മഹത്ത്വമുള്ള ഒരു സാമൂഹ്യപ്രവർത്തകനു നിരക്കുന്ന ഒന്നാണോ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നകാര്യത്തിൽ ആശങ്കയുണ്ട്. വിമോചന സമരം തെറ്റായിരുന്നു എന്ന് ആന്റണിയുൾപ്പെടെ പലരും പിന്നീട് പ്രസ്താവിക്കുകയുണ്ടായി. അന്നതിൽ പങ്കുകൊണ്ട എല്ലാവിഭാഗവും ഇന്നതിനെ ന്യായികരിക്കാൻ ഒരുമ്പെടുന്നുമില്ല.യാതൊരു കൂസലുമില്ലാതെ ഒരുമ്പെടുന്നതും അതിന്റെ അമ്പതാം വാർഷികം കൊണ്ടാടുന്നതും കുറച്ചു പാതിരിമാരാണ്. ഈ പാതിരിമാർ അതിനെ മേളത്തിൽ ആഘോഷിക്കുന്ന വേദികളിൽ മേളത്തിനു കൊഴുപ്പേകാൻ ഉമ്മൻ ചാണ്ടീ കേറീ ഇലത്താളം മുട്ടുന്നത് എത്രകണ്ടു അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നിരക്കുന്നു ഈ അവസരത്തിൽ എന്ന് അദ്ദേഹം ചിന്തിക്കേണ്ടതുണ്ട്.

Comments :

0 comments to “വിമോചനസമര 50ആം വാർഷികവും ഉമ്മൻ ചാണ്ടിയ്യൂം”

Post a Comment

Any reading problem?

This is a malayalam page. If you have any reading problem please "CLICK HERE" and save the font. Then copy the saved font and paste it in the "font" folder which is situated in the windows folder in C: drive. Then refresh your system right-clicking on destop. After that refresh the browser. Now you can read.
 

Followers

Copyright © 2009 by സാമൂഹ്യകേരളം
Themes : Magazine Style by Blogger Magazine